NEWS
പി.എച്ച് കുര്യൻ നിസ്വാർത്ഥ സേവനത്തിന്റെ ഉടമ പരിശുദ്ധ കാതോലിക്കാ ബാവാ.
29/08/2026 06:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാമ്പാടി : നിസ്വാർത്ഥ സേവനത്തിന്റെ ഉടമയായിരുന്നു അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ പി.എച്ച് കുര്യനെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ചകൾ നടത്താൻ സാധിച്ചിട്ടുണ്ട്. കൃത്യനിഷ്ഠയോടും കാര്യഗൗരവത്തോടും തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും സഭാധ്യക്ഷൻ അനുസ്മരിച്ചു. സൗത്ത് പാമ്പാടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ച പരിശുദ്ധ കാതോലിക്കാ ബാവാ ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








